peraya
പേരയം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ശിലാഫലകം അനാച്ഛാദനം പി.സി. വിഷ്ണുനാഥ് എം.എൽ.എ നിർവഹിക്കുന്നു

കുണ്ടറ: പേരയം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ്ജ് ഓൺലൈനായി നിർവ്വഹിച്ചു. തുടർന്ന് ആശുപത്രിയിൽ നടന്ന ശിലാഫലക അനാച്ഛാദനവും ദീപം തെളിക്കലും പി.സി.വിഷ്ണുനാഥ് എം.എൽ.എ നിർവ്വഹിച്ചു. പേരയം പഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ബർട്ടി ല ബഞ്ചമിൻ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്തംഗം അരുൺ അലക്സ്, പഞ്ചായത്ത് ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷൻ ബി.സുരേഷ്, വാർഡ് അംഗം ബിനോയി ജോർജ്ജ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ബി.സ്റ്റാഫോർഡ്, വിനോദ് പാപ്പച്ചൻ, റെയ്ച്ചൽ ജോൺസൺ, എച്ച്.എം.സി പ്രതിനിധി ടി.ആൽഫ്രഡ്, ഹെൽത്ത് ഇൻസ്പെക്ടർ പി.പ്രദീപ് എന്നിവർ സംസാരിച്ചു.