കൊല്ലം: കേരള സർവകലാശാല യൂണിയൻ കലോത്സവത്തോടനുബന്ധിച്ച് മീഡിയ സെല്ലിന്റെ പ്രവർത്തനം ആരംഭിച്ചു. യുവജന കമ്മിഷൻ ചെയർപേഴ്സൺ ഡോ. ചിന്ത ജെറോം ഉദ്ഘാടനം ചെയ്തു. പ്രധാന വേദിയായ കൊല്ലം ശ്രീനാരായണ കോളേജ് കേന്ദ്രീകരിച്ചാണ് പ്രവർത്തനം. കലോത്സവ സംഘാടക സമിതി കൺവീനർ പി. അനന്ദു,​ കലോത്സവ പ്രോഗ്രാം കമ്മിറ്റി കൺവീനർ ഗോപി കൃഷ്ണൻ, വോളന്റിയർ കമ്മിറ്റി കൺവീനർ എ. വിഷ്ണു,​ മീഡിയ സെൽ കൺവീനർ സഹൽ കടയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.