കടയ്ക്കൽ : എസ് എൻ ഡി പി യോഗം കടയ്ക്കൽ യൂണിയനിലെ 3907-ാം നമ്പർ ആൽത്തറമൂട് ശാഖയുടെ 25- ാം വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി. ശാഖ പ്രസിഡന്റ് കെ. എസ്.അനിൽകുമാർ അദ്ധ്യക്ഷനായി. യൂണിയൻ പ്രസിഡന്റും സെക്രട്ടറി ഇൻ ചാർജുമായ ഡി. ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. റിട്ടേണിംഗ് ഓഫീസറും യൂണിയൻ വൈസ് പ്രസിഡന്റുമായ കെ.പ്രേംരാജ്, യോഗം മുൻ ഡയറക്ടർ ബോർഡ് അംഗം പി.കെ.സുമേഷ്, യൂണിയൻ കൗൺസിൽ അംഗങ്ങളായ എസ്. വിജയൻ, പാങ്ങലുകാട് ശശിധരൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അഡ്വ. എം.ഡി. ശ്രീരാജ്, ശാഖ സെക്രട്ടറി കെ.ബാലൻ, എൻ. മുരളീധരൻ എന്നിവർ പ്രസംഗിച്ചു. കേരള ഹിന്ദി പ്രചാരസഭ നടത്തിയ പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ തൃശ്‌ന, നന്ദ എന്നീ വിദ്യാർത്ഥികളെ ആദരിച്ചു.പുതിയ ഭാരവാഹി ളായി കെ. എസ്.അനിൽകുമാർ (പ്രസിഡന്റ് ), ആർ. ഷാജി (വൈസ് പ്രസിഡന്റ് ) , കെ. ബാലൻ (സെക്രട്ടറി ), എസ്. വിജയൻ (യൂണിയൻ കമ്മിറ്റി അംഗം ),
എൻ. മുരളീധരൻ, എം. അജി, കെ. മോഹൻദാസ്, ആർ. ചന്ദ്രദാസൻ, എസ്. മോഹനൻ, എസ്. ശിവ പ്രസാദ്, പി. എൽ. ബിജു(ശാഖ എക്സിക്യൂട്ടീവ് അംഗങ്ങൾ), ആർ. ഭാസുരംഗി, എസ്. സരസ്വതി,എൻ. കെ കൃഷ്ണൻ (ശാഖ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.