പരവൂർ: ശീതീകരണ സംവിധാനം തകരാറായതിനെ തുടർന്ന് പൂട്ടിയ നെടുങ്ങോലം താലൂക്ക് ആശുപത്രി മോർച്ചറി തുറക്കാൻ നടപടിയില്ല. ആറ് മാസം മുൻപാണ് മോർച്ചറി അടച്ചത്. ഇടിമിന്നലിൽ ഫ്രീസറുകളുടെ കംപ്രസറുകൾ തകരാറിലാവുകയായിരുന്നു.

നാല് ഫ്രീസറുകൾക്ക് രണ്ട് കംപ്രസറുകളാണുള്ളത്. മൃതദേഹങ്ങൾ സൂക്ഷിക്കാൻ പാരിപ്പള്ളി മെഡി. ആശുപത്രി, ജില്ല ആശുപത്രി, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളെയാണ് ആശ്രയിക്കുന്നത്. ഒക്ടോബറിലാണ് ശീതീകരണ സംവിധാനം തകരാറിലായത്. പിന്നീട് ആശുപത്രി മാനേജ്‌മന്റ് കമ്മിറ്റി യോഗം പലതവണ ചേർന്നെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല. ഡി എം.ഒ രണ്ടു മാസം മുൻപ് ആശുപത്രി സന്ദർച്ചിരുന്നു. താലൂക്ക് ആശുപത്രിയിൽ മോർച്ചറി പൂട്ടിയത് പരവൂർ പൊലീസിനെയും വലയ്ക്കുന്നുണ്ട്. അപകടങ്ങളിൽ മരിക്കുന്നവരുടെ മൃതദേഹം സൂക്ഷിക്കാൻ പാരിപ്പള്ളിയിലോ കൊല്ലത്തോ എത്തിക്കേണ്ടി വരുന്നു. പാരിപ്പള്ളി മെഡി. ആശുപത്രി മോർച്ചറിയും പരിമിതികളുടെ നടുവിലാണ്.