തഴവ: തഴവ പാവുമ്പ വട്ടക്കായലിൽ ഇന്ന് പകൽ 3.30 ന് നടക്കുന്ന കൊയ്ത്ത് മഹോത്സവം മന്ത്രി കെ.എൻ. .ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. സി.ആർ. മഹേഷ് എം.എൽ.എ അദ്ധ്യക്ഷനാകും. 650 ഏക്കർ വിസ്തൃതിയുള്ള പാവുമ്പ വട്ടക്കായലിലെ 450 ഏക്കർ സ്ഥലത്തെ നെൽകൃഷിയുടെ വിളവെടുപ്പാണ് ഇന്ന് നടക്കുന്നത്.