thazhava
ഓച്ചിറ എൻ.സി.ഇ.സി യുടെ ആഭിമുഖ്യത്തിൽ ചേർന്ന യോഗത്തിൽ തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സദാശിവൻ തോപ്പിൽ ലത്തീഫിനെ ആദരിക്കുന്നു

തഴവ: സമ്പൂർണ സാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായി ഓച്ചിറ എൻ.സി.ഇ.സി സംഘടിപ്പിച്ച യോഗത്തിൽ ആദ്യകാല സാക്ഷരത ഇൻസ്ട്രെക്ടറും നിലവിൽ റിസോഴ്സ് പേഴ്സണുമായ എഴുത്തുകാരൻ തോപ്പിൽ ലത്തീഫിനെ ആദരിച്ചു.അദ്ധ്യക്ഷനായ തഴവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.സദാശിവൻ തോപ്പിൽ ലത്തീഫിനെ പൊന്നാടയണിയിച്ചു. അംഗങ്ങളായ മോഹനൻപിള്ള, തൃദീപ്കുമാർ, സൈനുദ്ദീൻ, സി.ഡി.എസ് ചെയർപേഴ്സൺ ലത എന്നിവർ ആശംസയർപ്പിച്ചു. തോപ്പിൽ ലത്തീഫ് മറുപടി പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി മനോജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് സാക്ഷരത കോ - ഓർഡിനേറ്റർ എ.സന്തോഷ് സ്വാഗതവും സാക്ഷരത പ്രേരക് ബിന്ദു നന്ദിയും പറഞ്ഞു.