കൊല്ലം: അലങ്കാര മത്സ്യങ്ങൾ, വളർത്തുമൃഗങ്ങൾ എന്നിവയുടെ വില്പനക്കാരുടെ കൂട്ടായ്മയായ ഓർണമെന്റൽ ഫിഷ് പെറ്റ് ഫാർമേഴ്സ് ആൻഡ് ട്രേഡേഴ്സ് അസോസിയേഷന്റെ അംഗത്വവിതരണ ക്യാമ്പയിൻ മൃഗസംരക്ഷണ വകുപ്പ് അസി.ഡയറക്ടർ ഡോ.ഡി.ഷൈൻകുമാർ ഉദ്ഘാടനം ചെയ്തു. കിഷോർകുമാർ അദ്ധ്യക്ഷത വഹിച്ചു.സജികുമാർ സ്വാഗതവും അരുൺവിഷ്ണു നന്ദിയും പറഞ്ഞു. കിഷോർകുമാർ (പ്രസിഡന്റ്),സജികുമാർ (സെക്രട്ടറി), അരുൺവിഷ്ണു(ട്രഷറർ) എന്നിവർ അടങ്ങിയ 13 അംഗ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.