കൊല്ലം : കലാകാരന്മാരുടെ ആസ്വാദകരുടെയും കൂട്ടായ്മയായ ഹാപ്പി ഗ്രൂപ്പ് ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷികാഘോഷം സോപാനം കലാകേന്ദ്രത്തിൽ ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്തു. തുടർന്ന് കലാകാരന്മാരെ ആദരിക്കലും ചികിത്സാസഹായ വിതരണം നടന്നു. അമ്പലപ്പുഴ സി. രാധാകൃഷ്ണൻ, പരമേശ്വരൻ കുര്യാത്തി, വക്കം ഷക്കീർ, ആലപ്പി ഋഷികേശ്, കബീർദാസ്, കെ.ആർ. പ്രസാദ്, പ്രദീപ് മാളവിക, ഷെമി അനിൽ തുടങ്ങിയവർ സംസാരിച്ചു. ഉമേഷ് അനുഗ്രഹയുടെ അദ്ധ്യക്ഷതയിൽ മുളങ്കാടകം രഘുനാഥ് സ്വാഗതവും ജഗതി രാജേന്ദ്രൻ നന്ദിയും പറഞ്ഞു. തുടർന്ന് അംഗങ്ങളുടെ കലാപരിപാടികളും നടന്നു.