gandhi

കൊല്ലം: മഹാത്മാഗാന്ധിയുടെ 74-ാമത് രക്തസാക്ഷിത്വ വാർഷികത്തോടനുബന്ധിച്ച് മൂന്നുമാസമായി സംസ്ഥാനത്താകെ നടന്നുവന്ന ത്രൈമാസ ഗാന്ധിദർശൻ പരിപാടികളുടെ സമാപനവും 'ഗാന്ധിസത്തിന്റെ സമകാലീന പ്രസക്തി' സെമിനാർ ഉദ്ഘാടനവും ഇന്ന് വൈകിട്ട് 2.30ന് കൊല്ലം പ്രസ് ക്ലബിൽ മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും.

ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ എസ്. പ്രദീപ് കുമാർ അദ്ധ്യക്ഷനാകും. മേയർ പ്രസന്ന ഏണസ്റ്റ് മുഖ്യാതിഥിയാകും. മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി.തോമസ് മുഖ്യ പ്രഭാഷണം നടത്തും. പി.സി. വിഷ്ണുനാഥ്‌ എം.എൽ.എ, മഹാത്മാഗാന്ധി നാഷണൽ എംപ്ലോയ്‌മെന്റ് റൂറൽ സ്കീം സ്റ്റേറ്റ് മിഷൻ ഡയറക്ടർ എ. അബ്ദുൾ നാസർ, ഫാ. ഡോ. ഒ. തോമസ്, ആർ. പ്രകാശൻ പിള്ള എന്നിവർ പങ്കെടുക്കും. കെ.വി. ജോർജ്, ജോർജ്‌ ആന്റണി കൂരീക്കൽ, സഈം അബ്ദുള്ള കണ്ണങ്കണ്ടി, ഡോ. എ. ബഷീർ കുട്ടി, ബാബു വൈദ്യർ, പ്രൊഫ. വി.എസ്. രാധാകൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിക്കുമെന്ന് മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷൻ ഭാരവാഹികളായ അഡ്വ. എൻ. സുഗതൻ, സി. ഗോപകുമാർ എന്നിവർ അറിയിച്ചു.