
കൊല്ലം : ഉളിയനാട് രാജേന്ദ്രകുമാർ അനുസ്മരണം ഇടവട്ടത്ത് സ്മൃതികുടീരത്തിൽ നടന്നു. എച്ച്. ഷാജിദാസ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി എസ്.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.
ജി.എസ്.ജയലാൽ എം.എൽ.എ, എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നോബൽ ബാബു, ജി.എസ്. ശ്രീരശ്മി, രാജു ഡി. പൂതക്കുളം, ജയിൻകുമാർ, എച്ച്. ഹരീഷ്, ടി.ആർ. ദീപു, മായ സുരേഷ്, ബിജിൻ മരക്കുളം, അരുൺ കലയ്ക്കോട്, വിനീത ദീപു എന്നിവർ സംസാരിച്ചു. ജി.സനൽ, ബിനു പാരിപ്പള്ളി, കണ്ണനുണ്ണി, സുനിൽ പൂയപ്പള്ളി, അഭീഷ് ആർ.പൂതക്കുളം, ബിനുലാൽ, അഭിനന്ദ്, വിനായക് എന്നിവർ നേതൃത്വം നൽകി.