phot
പുനലൂർ യൂണിയനിലെ വനിത സംഘം പ്രവർത്തക യോഗം യൂണിയൻ പ്രസിഡൻറ് ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: എസ്.എൻ.ഡി.പിയോഗം പുനലൂർ യൂണിയൻ അതിർത്തിയിലെ വനിതസംഘം യൂണിയൻ തല പ്രവർത്തക യോഗം യൂണിയൻ ഓഡിറ്റോറിയത്തിൽ ചേർന്നു. വനിതസംഘം, യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതികളുടെ നേതൃത്വത്തിൽ മേയ് 2ന് യൂണിയൻ തലത്തിൽ നടക്കുന്ന കലാ-കായികോത്സവത്തിന്റെ മുന്നോടിയായിട്ടാണ് യോഗം ചേർന്നത്.പുനലൂർയൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ യോഗം ഉദ്ഘാടനം ചെയ്തു. വനിതസംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ,യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, വനിത സംഘം യൂണിയൻ വൈസ് പ്രസിഡന്റ് ലതിക രാജേന്ദ്രൻ, സെക്രട്ടറി ഓമന പുഷ്പാഗദൻ തുടങ്ങിയവർ സംസാരിച്ചു.