പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ ആര്യങ്കാവിലും ഇടപ്പാളയത്തും നിയന്ത്രണം വിട്ടെത്തിയ വാഹനങ്ങൾ മറിഞ്ഞ് ഒരാൾക്ക് പരിക്ക്. പുനലൂർ ഭാഗത്ത് നിന്ന് കുടുംബവുമൊത്ത് തമിഴ്നാട്ടിലേക്ക് പോയ കാർ നിയന്ത്രണം വിട്ട് ആര്യങ്കാവ് സെന്റ് മേരീസ് ആശുപത്രി മുറ്റത്ത് വീണു. കാർ യാത്രക്കാരനായ തമിഴ്നാട് സ്വദേശിക്കാണ് പരിക്കേറ്റത്. സംഭവം കണ്ട നാട്ടുകാർ കാർ യാത്രക്കാരെ രക്ഷപ്പെടുത്തി പ്രാഥമിക ചികിത്സ നൽകിയ ശേഷം തമിഴ്നാട്ടിലേക്ക് കയറ്റി വിട്ടു. ഇത് കൂടാതെ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് ചരക്ക് കയറ്റിയെത്തിയ ലോറി ഇടപ്പാളയം പള്ളിമുക്കിന് സമീപത്തെ പാതയോരത്ത് ചരിഞ്ഞെങ്കിലും ആർക്കും പരിക്കില്ല.