aadarikal-padam

കൊല്ലം : നെടുമ്പന പഞ്ചായത്തിലെ 36 ആശാവർക്കർമാരെ കൊവിഡ് വാരിയർ അവാർഡുകൾ നൽകി ആദരിച്ചു. കൊവിഡ് കാലത്തെ മികച്ച സേവനത്തിന് നെടുമ്പന ഗ്രാമത്തിലെ മുഴുവൻ ആശാവർക്കർമാർക്കും സ്വീകരണം നൽകി. കൊല്ലം സിദ്ധാർത്ഥ ഫൗണ്ടേഷനാണ് ചടങ്ങ് സംഘടിപ്പിച്ചത്. പെയിൻ ആൻഡ് പാലിയോറ്റിക് നേഴ്സ് അജിതകുമാരിയെ പൊന്നാടയണിയിച്ചുകൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്.

നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഗിരിജാകുമാരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗവും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ കെ. ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് അംഗം ഷീലാമനോഹരൻ. പി.ടി.എ പ്രസിഡന്റ് ബി.സജീവ്, ജവഹർ ബാലഭവൻ പ്രസിഡന്റ് ഡോ. ശ്രീവത്സൻ എന്നിവർ സംസാരിച്ചു. ആശാവർക്കർമാരും ആരോഗ്യ പ്രവർത്തകരുമടക്കം 43 പേർക്ക് കൊവിഡ് വാരിയർ അവാർഡും ഉപഹാരങ്ങളും നൽകി.
തുടർന്ന് ഗൈനോക്കോളജിസ്റ്റ് ഡോ. ദീപ്തി പ്രേം ആരോഗ്യ ബോധവത്കരണ സെമിനാർ നടത്തി. പള്ളിമൺ സിദ്ധാർത്ഥ ഗ്രീൻ കാമ്പസിൽ നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ സെക്രട്ടറി സുരേഷ് സിദ്ധാർത്ഥ സ്വാഗതവും സ്കൂൾ പ്രിൻസിപ്പൽ ശ്രീരേഖ പ്രസാദ് നന്ദിയും പറഞ്ഞു.