ചവറ : തേവലക്കര ഗ്രാമപഞ്ചായത്തിൽ കൃഷി വകുപ്പുമായി ചേർന്ന് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ വാർഡ് തല ഉദ്ഘാടനം പടിഞ്ഞാറ്റക്കര വടക്ക് ഒന്നാം വാർഡിൽ നടന്നു. ഗ്രാമപഞ്ചായത്ത് അംഗം അനസ് നാത്തയ്യത്ത് ഉദ്ഘാടനം നിർവഹിച്ചു. കാർഷിക സമിതി അംഗം ഗോപാലകൃഷ്ണപിള്ള അദ്ധ്യക്ഷനായി. കാർഷിക പെരുമ വീണ്ടെടുത്ത് ഓരോരുത്തർക്കും കൃഷി സംസ്കാരം ഉണർത്തി സുരക്ഷിത ഭക്ഷണ ഉത്പാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് കൃഷിവകുപ്പ് നടപ്പിലാക്കുന്ന ബൃഹത്തായ പദ്ധതിയാണിത്. തരിശ് ഭൂമിയിൽ കൃഷി ചെയ്യുന്നതിനും വീട്ട് വളപ്പിലെ കൃഷിക്കും പുരയിട കൃഷിക്കും പ്രാധാന്യം കൊടുക്കുന്ന പദ്ധതിയാണിത്.