കൊല്ലം: നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയത്തിൽ ഇഫ്താർ സംഗമം ഇന്ന് നടക്കും. സംഗമത്തിന്റെ ഉദ്ഘാടനം പി.സി. വിഷ്ണുനാഥ് എം.എൽ.എ നിർവഹിക്കും. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.യശോദ അദ്ധ്യക്ഷത വഹിക്കും. വികസന സമിതി ചെയർമാൻ സുരേഷ് സിദ്ധാർത്ഥസ്വാഗതം പറയും. പത്തനാപുരം ഗാന്ധി ഭവൻ വൈസ് ചെയർമാൻ പി.എസ്.അമൽരാജ് മുഖ്യതിഥിയാകും. മുട്ടയ്ക്കാവ് മുസ്ലിം ജമായത്ത് ചീഫ് ഇമാം എം.എ.മുഹമ്മദ് ഇഫ്താർ സന്ദേശം നൽകും. കണ്ണനല്ലൂർ സർക്കിൾ ഇൻസ്പെക്ടർ യു.പി. വിപിൻകുമാർ മുഖ്യ പ്രഭാഷണം നടത്തും. നെടുമ്പന പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ഉണ്ണികൃഷ്ണൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എസ്. നാസറുദീൻ,
എസ്. മുബാറക്ക്(എ.എം ട്രേഡേഴ്സ് നെടുമ്പന), സമദ് കണ്ണനല്ലൂർ, ഫൈസൽ കുളപ്പാടം( ബ്ലോക്ക് അംഗം)
ടി.എൻ.മൻസൂർ( മുൻ പഞ്ചായത്തംഗം), എം. തോമസ്കുട്ടി ( പ്രസിഡന്റ് വൈ.എം.സി.എ കുരീപ്പള്ളി)
എം.ശിവദാസൻ പിള്ള മഠത്തിൽ വീട് ( റാബ്സ് ഇലക്ട്രിക്കൽസ് പുലിയില) എന്നിവർ ആശംസയർപ്പിക്കും.
വികസന സമിതി അംഗം പ്രസന്ന രാമചന്ദ്രൻ നന്ദി പറയും.