phot
ഇടമൺ ഹോളിമാസ് സെൻട്രൽ സ്കൂളിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാർ പി.എസ്.സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: ഇടമൺ ഹോളിമാസ് സെൻട്രൽ സ്കൂളിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറും എൻട്രൻസ് ബ്രിഡ്ജ്കോഴ്സും പി.എസ്.സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ആർ.സൗമ്യ അദ്ധ്യക്ഷത വഹിച്ചു. സീനിയർ പ്രിൻസിപ്പൽ എസ്.മോഹൻ പദ്ധതി വിശദീകരണം നടത്തി. ചാച്ചജി ഫൗണ്ടേഷൻ ചെയർമാൻ ആർ.സനജൻ,ചൂളൂർ ഷാനി, അദ്ധ്യാപകരായ സഹദേവൻ, സൗമ്യ തുടങ്ങിയവർ സംസാരിച്ചു.