
തേവലക്കര : തേവലക്കര പഞ്ചായത്ത് പതിനാറാം വാർഡിൽ തൈക്കൂട്ടത്തിൽ ജംഗ്ഷൻ മുതൽ കൊപ്പാറ വരെയുള്ള റോഡ് ടാർ ചെയ്തതിൽ അഴിമതിയെന്ന് ആക്ഷേപം. തൈക്കൂട്ടത്തിൽ ജംഗ്‌ഷന് സമീപത്തെ ഒരു സ്വകാര്യവ്യക്തിയുടെ വീട്ടിലേയ്ക്ക് റോഡിൽ നിന്ന് 10 മീറ്റർ ദൂരത്തിൽ ടാർ ചെയ്തതായും ആക്ഷേപമുണ്ട്. റോഡുപണിക്ക് കൊണ്ടുവന്ന അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചാണ് വീട്ടിലേയ്ക്കും ടാർ ചെയ്തത്. ടാറിംഗിന് നിലവാരമില്ലെന്നും ഇതുസംബന്ധിച്ച് അധികൃതർക്ക് പരാതി നൽകിയിട്ടും ഒരുനടപടിയും ഉണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു.