കൊല്ലം: കരുനാഗപ്പള്ളി രശ്മി ഹോം അപ്ലയൻസസ് അടിച്ച് തകർത്ത് സാധനങ്ങൾ അപഹരിച്ചവരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വർഷം തോറും ലക്ഷക്കണക്കിന് രൂപ നികുതി അടയ്ക്കുകയും അമ്പതോളം പേർക്ക് തൊഴിൽ നൽകുകയും ചെയ്തിരുന്ന സ്ഥാപനമാണ് തകർക്കപ്പെട്ടത്. ഈ വിഷയത്തിൽ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകാനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി ജി. ഗോപകുമാർ, ഭാരവാഹികളായ കെ.ജെ. മേനോൻ, പുളിമൂട്ടിൽ ബാബു, സുധീർ ചോയ്സ്, മുനീർ വേലിയിൽ, ആർ.ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.