xl
തഴവ പാവുമ്പ വട്ടക്കായലിൽ നടന്ന വിളവെടുപ്പ് ഉത്സവം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു.

തഴവ: കാർഷിക മേഖലയിലെ യന്ത്രവത്കരണം കൃഷിഭൂമിക്ക് അനുയോജ്യമായിരിക്കണമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. തഴവ പാവുമ്പ വട്ടക്കായലിലെ നാന്നുറ്റി അമ്പത് ഏക്കർ സ്ഥലത്തെ നെൽകൃഷി വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയിൽ പുതിയ ആശയങ്ങളും പരീക്ഷണങ്ങളും അനിവാര്യമാണ്. മേഖലയുടെ നിലനിൽപ്പിനും വളർച്ചയ്ക്കും സർക്കാർ സമ്പൂർണ്ണ സാമ്പത്തിക പിൻതുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.സദാശിവൻ, വൈസ് പ്രസിഡൻറ് ആർ.ഷൈലജ, മുൻ എം.എൽ.എ ആർ.രാമചന്ദ്രൻ, കാപ്പെക്സ് ചെയർമാൻ ശിവശങ്കരപിള്ള, സി.പി.എം ശൂരനാട് ഏരിയാ സെക്രട്ടറി പി.ബി.സത്യദേവൻ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മധു മാവോലി, ശ്രീലത, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആർ.അമ്പിളിക്കുട്ടൻ, ബി.ബിജു, ത്രിദീപ് ,സെക്രട്ടറി വി.മനോജ് എന്നിവർ സംസാരിച്ചു. ലൈഫ് പദ്ധതിക്ക് സ്ഥലം വിട്ടുനൽകിയ സോമൻ പിള്ള, സിദ്ധിക്, കർഷകർ ശശിപിള്ള എന്നിവരെ ആദരിച്ചു.