ചവറ : കുറ്റിവട്ടം ആയുർവേദ ആശുപത്രിക്ക് അഞ്ച് ലക്ഷത്തിന്റെ ഫർണിച്ചറും 32 ലക്ഷം രൂപയുടെ മരുന്നും പന്മന ഗ്രാമപഞ്ചായത്ത് വാങ്ങി നൽകി. സ്ത്രീകളുടെ പ്രസവ രക്ഷയ്ക്ക് ആവശ്യമായ നാല് ലക്ഷത്തിന്റെ
മരുന്നും നൽകിയിട്ടുണ്ട്. പ്രസവ രക്ഷാമരുന്നിന്റെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷമി നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് മാമൂലയിൽ സേതുകുട്ടൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഷീല, ഹൻസിയ, മല്ലയിൽ സമദ്, കറുകത്തല ഇസ്മായിൽ, ഷംനാറാഫി, അമ്പിളി, കൊച്ചിറ്റയിൽ റഷീന, ശ്രീകല, സൂറത്ത് അൻസർ, ഉഷ എന്നിവർ സംസാരിച്ചു.
ചീഫ് മെഡിക്കൽ ഓഫീസർ സോണിയ നന്ദി പറഞ്ഞു.