കൊല്ലം: കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ് ഓച്ചിറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓച്ചിറ വവ്വാക്കാവ് സഹകരണ ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ജില്ലാ ചെയർമാൻ നവാസ് റഷാദി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ മുഹമ്മദ് മുസ്തഫ മീനത്തേരിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി. മുഹമ്മദ്, നീലികുളം സദാനന്ദൻ, ബി.എസ്. വിനോദ്, മെഹർഖാൻ, സജീബ് എസ്. പോച്ചയിൽ, അശോകൻ കുറുങ്ങാപ്പള്ളി, ഹമീദ്, താഹ കാട്ടിത്തറ, ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു.