തൊടിയൂർ : ദേശീയ പഞ്ചായത്ത് ദിനാഘോഷത്തോടനുബന്ധിച്ച് തൊടിയൂർ ഗ്രാമപഞ്ചായത്തിൽ പ്രത്യേക ഗ്രാമസഭ ചേർന്നു. പ്രസിഡന്റ് ബിന്ദുരാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സലീംമണ്ണേൽ
അദ്ധ്യക്ഷനായി. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീകല സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ എസ്.കല്ലേലിഭാഗം, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.രാജീവ്, അംഗങ്ങളായ സുധീർ കാരിക്കൽ, സുനിതാഅശോകൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ സി.ഒ.കണ്ണൻ, ഷബ്നാജവാദ്, അംഗങ്ങളായ ടി.ഇന്ദ്രൻ, പി.ജി.അനിൽകുമാർ, സുനിത, സഫീനാഅസീസ്, ഉഷാകുമാരി എന്നിവർ സംസാരിച്ചു.സെക്രട്ടറി ബി.ആർ.ബിന്ദു പദ്ധതി വിശദീകരിച്ചു. കൃഷി ഓഫീസർ കാർത്തിക സംശയ നിവാരണം നടത്തി. കില റിസോഴ്സ് പേഴ്സൺ പാർവ്വതി നന്ദി പറഞ്ഞു.