photo-
എസ്.എൻ.ഡി.പിയോഗം കുന്നത്തൂർ യൂണിയന്റെ സംയുക്തയോഗം യുണിയൻ സെക്രട്ടറി ഡോ. പി.കമലാസനൻ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട : എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയനിലെ യൂണിയൻ ഭാരവാഹികൾ, കൗൺസിലർമാർ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ, വനിതാസംഘം ഭാരവാഹികൾ, ശാഖാപ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, യൂണിയൻ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സംയുക്ത യോഗം ഡോ. പൽപ്പു മെമ്മോറിയൽ ഹാളിൽ നടന്നു. യൂണിയൻ സെക്രട്ടറി ഡോ.പി. കമലാസനൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് റാം മനോജ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ ശ്രീലയം ശ്രീനിവാസൻ, വി.ബേബികുമാർ, പാങ്ങോട് ശ്രീ നാരായണ ആയുർവേദ കോളേജ് ബോർഡ് അംഗം ഷാനവാസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സന്തോഷ്, യൂണിയൻ കൗൺസിലർമാരായ നെടിയവിള സജീവൻ, പ്രേം ഷാജി, തഴവാവിള ദിവാകരൻ, അഡ്വ. സുധാകരൻ, അഡ്വ.സുഭാഷ്ചന്ദ്രബാബു, അഖിൽ സിദ്ധാർത്ഥ് ,വനിതാ സംഘം പ്രസിഡന്റ് സജിത, പഞ്ചായത്തു കമ്മിറ്റി അംഗങ്ങളായ രഞ്ജിത്ത്, സുഭാഷ്ചന്ദ്രൻ, സുഗതൻ എന്നിവർ പങ്കെടുത്തു. യൂണിയന്റെ ഭാവി പരിപാടികളെക്കുറിച്ചും യൂണിയന്റെ നേതൃത്വത്തിൽ ആരംഭിച്ച ഡോ. പല്പു ഫാർമർ പ്രൊഡ്യൂസർ കമ്പനിയെക്കുറിച്ചും സെക്രട്ടറി വിശദീകരിച്ചു. ശ്രീനാരായണ ആയുർവ്വേദ കോളേജിൽ ശാഖാ അംഗങ്ങൾക്കുള്ള ചികിത്സാആനുകൂല്യങ്ങളെക്കുറിച്ച് ബോർഡ് അംഗം ഷാനവാസ് സംസാരിച്ചു.