photo-
കാരളിമുക്ക് പള്ളിയുടെ മുമ്പിലെ തകർന്ന ബൈപാസ് റോഡ്

ശാസ്താംകോട്ട: കാരാളിമുക്ക് ഭാഗത്ത് നിന്ന് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലേക്ക് തിരിയുന്ന ഭാഗത്ത് അപകടങ്ങൾ പതിവാകുന്നു. ശാസ്താംകോട്ട സ്റ്റേഷനിൽ ട്രെയിനെത്തുമ്പോൾ നൂറുകണക്കിന് വാഹനങ്ങൾ റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് തിരക്കിട്ട് പ്രവേശിക്കുന്ന സാഹചര്യത്തിലാണ് അപകടങ്ങൾ സ്ഥിരമാകുന്നത്.

ശാസ്താംകോട്ട -ചവറ റോഡിൽ കാരാളിമുക്ക് മേൽപ്പാലം ഭാഗത്ത് വാഹനങ്ങൾ വേഗത്തിലാണ് കടന്നുപോകുന്നത്. ഇവിടെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചാൽ അപകടങ്ങൾ ഒഴിവാക്കാമെന്ന് നാട്ടുകാർ പറയുന്നു.

കാരാളിമുക്ക് പള്ളിക്ക് മുമ്പിലെ ബൈപാസ് റോഡ് നന്നാക്കാത്തതും യാത്രക്കാരെ വല്ലാതെ വലയ്ക്കുന്നുണ്ട്.

സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാനും റോഡ് നന്നാക്കാനും അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് കല്ലടയിലെ സാംസ്കാരിക കൂട്ടായ്മയായ കല്ലട കൾച്ചറൽ ആൻഡ് ഡവലപ്മെന്റ് ഫോറം (കെ.സി.ഡി.എഫ്)ആവശ്യപ്പെട്ടു. കെ. സി.ഡി.എഫ് ചെയർമാൻ അനീഷ് രാജ്, സെക്രട്ടറി അനിൽ കുമാർ, രക്ഷാധികാരി മുത്തലിഫ് മുല്ലമംഗലം, ഭാരവാഹികളായ മനേഷ് ഗോപാൽ ,ബിന്ദു അനിൽ, കലാദേവി, ഷാജി,സജിത്ത്, ജലജ എന്നിവർ സംസാരിച്ചു.