photo-
ചക്കുവള്ളി മിഴി ഗ്രന്ഥശാലയിൽ നടന്ന ലോക പുസ്തക ദിന ആഘോഷം രജനി ആത്മജ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി : ചക്കുവള്ളി മിഴി ഗ്രന്ഥശാല കുട്ടി കൂട്ടം ബാലവേദിയുടെ നേതൃത്വത്തിൽ ലോകപുസ്തക ദിനം വിപ്ലവം വായനയിലൂടെ എന്ന പേരിൽ സംഘടിപ്പിച്ചു. കവയിത്രിയും അദ്ധ്യാപികയുമായ രജനി ആത്മജ ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ് ഹർഷ ഫാത്തിമ അദ്ധ്യക്ഷത വഹിച്ചു. അർത്തിയിൽ അൻസാരി, ഇർഷാദ് കണ്ണൻ, അഹ്സൻ ഹുസൈൻ, അലീന കോശി, എച്ച്.ഹസീന, മുഹമ്മദ് നിഹാൽ, ബൈജു അക്കരയിൽ

സബീന ബൈജു എന്നിവർ പങ്കെടുത്തു. ഗ്രന്ഥശാല ബാലവേദി, അക്ഷര സേന എന്നിവയുടെ നേതൃത്വത്തിൽ നൂറോളം വീടുകളിൽ പുസ്തകമെത്തിച്ചു.