ശാസ്താംകോട്ട: ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഏഴ് പഞ്ചായത്തുകളിൽ ജനകീയാസൂത്രണത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ കഴിഞ്ഞ അഞ്ച് വർഷം കൈവരിച്ച ഭൗതിക നേട്ടം വിലയിരുത്തിക്കൊണ്ട് എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് തയ്യാറാക്കിയ വികേന്ദ്രീകൃതാസൂത്രണ റൗണ്ട് സർവേ റിപ്പോർട്ട് പ്രകാശനം ബ്ലോക്ക് പഞ്ചായത്തിൽ നടന്നു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിസന്റ് അൻസർ ഷാഫി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഗീതാകുമാരി അദ്ധ്യക്ഷയായി. വജ്ര ജൂബിലി ഫെലോഷിപ്പ് കലാകാരന്മാരുടെ പ്രവർത്തനോദ്ഘാടനവും ദീൻ ദയാൽ ഉപാധ്യായ പഞ്ചായത്ത് ശാക്തീകരണ ദേശീയ പുരസ്കാരം കരസ്ഥമാക്കിയ പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്തിനുള്ള ആദരവും കേരള സംഗീത നാടക അക്കാദമി ഗുരുപൂജാ പുരസ്കാര ജേതാവ് എൻ.പങ്കജാക്ഷനെ ആദരിക്കലും നടന്നു. ജില്ലാ ഡെപ്യുട്ടി ഡയറക്ടർ വിജയകുമാർ, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ കെ.രത്നകുമാർ പിള്ള, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.അനിൽകുമാർ, കെ.സുരേഷ് എന്നിവർ സംസാരിച്ചു.