
കൊല്ലം: മഹാത്മജിയുടെ ദർശനങ്ങൾ സാമൂഹിക നന്മയുടെ തത്ത്വശാസ്ത്രമാണെന്നും അത് നീതി ശാസ്ത്രത്തിന്റെ അടിസ്ഥാനമായിരിക്കണമെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. മഹാത്മാ ഗാന്ധി പീസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗാന്ധിജിയുടെ 74-ാം രക്തസാക്ഷിത്വ ത്രൈമാസ ആചരണ പരിപാടികളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിലെ യുവ നേതാക്കളുടെ മുഖഭാഷ ധാർഷ്‌ട്യത്തിന്റേതാണെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ കെ.വി. തോമസ് പറഞ്ഞു. താൻ മുഖ്യമന്ത്രിയായിരുന്നെങ്കിൽ കെ - റെയിൽ പദ്ധതി നടപ്പാക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ എസ്. പ്രദീപ് കുമാർ അദ്ധ്യക്ഷനായി. എ. അബ്ദുൾ നാസർ, ഫാ. ഡോ. ഒ. തോമസ്, ആർ. പ്രകാശൻ പിള്ള, സി. ഗോപകുമാർ, ഡോ. പത്മകുമാർ, ഗീതു ശിവരാജ് എന്നിവർ സംസാരിച്ചു.