കൊട്ടിയം: ഇരുളിൽ വെളിച്ചമായെത്തി പാരമ്പര്യത്തെയും സാമൂഹിക വ്യവസ്ഥയെയും നേരായ വഴികളിലൂടെ നയിച്ച് മനുഷ്യത്വം വീണ്ടെടുത്ത വിപ്ലവകാരിയാണ് ഗുരുദേവനെന്ന് എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡൻറ് മോഹൻ ശങ്കർ പറഞ്ഞു. പാലത്തറ 1091-ാം ശാഖയുടെ ആഭിമുഖ്യത്തിൽ പാലത്തറ ശ്രീ ദുർഗ്ഗാഭഗവതി ക്ഷേത്ര ഹാളിൽ നടന്ന പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗുരവിനെക്കുറിച്ചുള്ള ഏത് ഓർമ്മയും ചിന്തയും നമ്മുടെ ബോധത്തിൽ പ്രകാശം ചൊരിയുന്നതാണ്. പാലത്തറയും ഗുരുദേവന്റെ പാദസ്പർശമേറ്റ പവിത്രമായ മണ്ണാണ്. ആധുനിക കേരളത്തിന്റെ ശില്പികളിൽ പ്രമുഖനായ ഗുരുദേവനെ വിദ്യാർത്ഥികൾ ആഴത്തിൽ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ പ്രതിഭകളെ ആദരിച്ചു.ശാഖാ പ്രസിഡന്റ് ആർ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഡോ.എം.ശാർങ് ഗധരൻ വിദ്യാഭ്യാസ അവാർഡും പഠനോപകരണ വിതരണവും നിർവഹിച്ചു. ശാഖ സെക്രട്ടറി സി.രാജേന്ദ്രൻ, യൂണിയൻ വനിതാസംഘം സെക്രട്ടറി ഷീല നളിനാക്ഷൻ, വാർഡ് കൗൺസിലർ എ. അനീഷ് കുമാർ, കൊല്ലം യൂണിയൻ മേഖലാ കൺവീനർ എം.സജീവ്, സി.വിമൽകുമാർ, യൂണിയൻ പ്രതിനിധി എസ്.സുധീർ എന്നിവർ സംസാരിച്ചു. ജിജോ ജയകുമാർ ഗുരുസ്മരണ നടത്തി. ശാഖാപ്രസിഡന്റ് ആർ.രാജേഷ്, വൈസ് പ്രസിഡന്റ് എസ്.അനു (അയ്യപ്പൻ), സെക്രട്ടറി സി.രാജേന്ദ്രൻ, ശാഖ യൂണിയൻ പ്രതിനിധി എസ്.സുധീർ, ശാഖാ കമ്മിറ്റി അംഗങ്ങളായ പി.ബിനു, എസ്. മഹേഷ് കുമാർ, ബി. ചന്ദ്രഭാനു, ആർ.രതീഷ്, ബി.ടി.അരുൺ (അജി), ജി.പ്രദീപ് കുമാർ (ലാല), ആർ.കിരൺ, എൻ.ഹരിലാൽ, എസ്.സജിലാൽ എന്നിവർ നേതൃത്വം നൽകി.
സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ സബ്കളക്ടർ എം.എസ്. മാധവിക്കുട്ടി, കേരളകൗമുദി കൊല്ലം മുൻ ബ്യൂറോ ചീഫും മാദ്ധ്യമ പുരസ്കാര ജേതാവുമായ സി.വിമൽകുമാർ, വിവിധ മേഖലകളിൽ ഡോക്ടറേറ്റ് ലഭിച്ച ഡോ.എൻ.വിനോദ് ലാൽ (ബിസിനസ് മാനേജ്മെന്റ്), ഡോ. സജീവ് ജലാധരൻ (ബിയോ ഇൻഫർമേറ്റിക്സ്), ഡോ. റാണി രാജീവൻ (ഗണിതശാസ്ത്രം), ഡോ. എം.എസ്. ദിവ്യ (സുവോളജി), ഡോ. രമ്യ ജയചന്ദ്രൻ (ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ്), ഡോ. എ. വൈശാഖ് (മൈക്രോബയോളജി), പാതോളജി എം.ഡി പരീക്ഷയിൽ ഒന്നാം റാങ്കും ഗോൾഡ് മെഡലും നേടിയ ഡോ.സ്വാതി എസ്.ലാൽ, ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡ്സിൽ സ്ഥാനം നേടിയ വി.വി. വൃന്ദാഭായി, മുൻ ശാഖാ പ്രസിഡന്റ് ബിജുലാൽ, മുതിർന്ന മുൻ ശാഖാകമ്മിറ്റി അംഗങ്ങളായ പ്രൊഫ. ബി.വിജയലാൽ, കെ. രാധാകൃഷ്ണൻ, പി. ഗോപാലകൃഷ്ണൻ, കെ. മണിലാൽ, കെ. മോഹൻദാസ് തുടങ്ങിയവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. എല്ലാ വിഷയങ്ങൾക്കും എ പ്ളസ് വാങ്ങിയ ശാഖാംഗങ്ങളുടെ മക്കൾക്ക് കാഷ് അവാർഡും 50 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും നൽകി.