ചാത്തന്നൂർ: നിർമ്മാണ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ക്ഷേമനിധി ബോർഡ് അടിയന്തരമായി വർദ്ധിപ്പിക്കണമെന്നും അർഹതപ്പെട്ട തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡിൽ അംഗത്വം നൽകണമെന്നും ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി പാരിപ്പള്ളി വിനോദ് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ്‌ ആർ.ഡി. ലാൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ രാധാകൃഷ്ണൻ, സെക്രട്ടറിമാരായ സിന്ധു, സുധാകരൻ, കൊച്ചുമണി, ബൈജു ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.
.