കടയ്ക്കൽ : കടയ്ക്കൽ ബസ് സ്റ്റാൻഡിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. കൊല്ലം ശക്തികുളങ്ങര കന്നിമേൽ പണ്ടാരത്ത് കിഴക്കതിൽ വീട്ടിൽ അരുണിനെ (ബ്ലാക്കി - 30)യാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18 നാണ് സംഭവം നടന്നത്. കസ്തൂരി മെൻസ് വെയർ എന്ന കടയിലെ ജീവനക്കാരനായ ചിതറ കണ്ണൻകോട് സ്വദേശി ബിജുവിന്റെ ബൈക്കാണ് മോഷണം പോയത്. നീരീക്ഷണ കാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അഞ്ചൽ കരുകോണിലുള്ള വാടക വീട്ടിൽ നിന്ന് പ്രതി പിടിയിലായത്. ബൈക്കിലുണ്ടായിരുന്ന രേഖകൾ കീറിക്കളഞ്ഞ ശേഷം ഇയാൾ വാടി കടപ്പുറത്തുള്ള സുഹൃത്തിന് ബൈക്ക് വിറ്റിരുന്നു. കൊല്ലം ഈസ്റ്റ് ,വെസ്റ്റ് പൊ
ലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.