photo
ഇപ്താർ സംഗമം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: അഡ്വക്കേറ്റ് ലൈൻ മർച്ചന്റ് അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ് ഷിഹാൻ ബഷി അദ്ധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി സഫീർഖാൻ നാസക്, സി.ആർ.മഹേഷ് എം.എൽ.എ, ആർ.രാമചന്ദ്രൻ, മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു, മുനിസിപ്പൽ സെക്രട്ടറി ഫൈസൽ, മുനിസിപ്പൽ കൺസിലർമാരായ റെജി ഫോട്ടോപാർക്ക്, അഷിത ആനന്ദ് ,മുൻ പൊലീസ് സൂപ്രണ്ട് ഗോപാലകൃഷ്ണപിള്ള, സർക്കിൾ ഇൻസ്‌​പെക്ടർ ഗോപകുമാർ, യു.എം.സി സംസ്ഥാന സെക്രട്ടറി നിജാ ബഷി, വിജയൻപിള്ള, റൂഷ പി.കുമാർ, ആത്മീയ ആചാര്യൻ രാമകൃഷ്ണനന്ദയോഗി, കരുനാഗപ്പള്ളി ടൗൺ ജുമാമസ്ജിദ് ഇമാം ഷാഹിദ് ഖാസിമി, സ്‌നേഹനിലയം അഭയ കേന്ദ്രം മാനേജിംഗ് ഡയറക്ടർ ഫാ.മനോജ് എം. കോശി വൈദ്യൻ എന്നിവർ ഇഫ്താർ സന്ദേശം നൽകി. എ.എൽ.എം.എ പ്രസിഡന്റ് ഏഷ്യൻ കബീർ വിശിഷ്ട വ്യക്തികളെ ആദരിച്ചു.