കൊട്ടാരക്കര: കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ മേടത്തിരുവാതിര മഹോത്സവത്തിന് ഇന്ന് കൊടിയേറും. രാത്രി 7.30നും 8.15നും മദ്ധ്യേ തന്ത്രി തരണനല്ലൂർ എൻ.പി.പരമേശ്വരൻ നമ്പൂതിരിയുടെയും മേൽശാന്തി ജി.വാമനൻ നമ്പൂതിരിയുടെയും കാർമ്മികത്വത്തിലാണ് തൃക്കൊടിയേറ്റ്. ഉച്ചയ്ക്ക് 12ന് അമ്പലക്കര അനിൽകുമാർ വക അന്നദാനം. രാത്രി 8.20ന് സമ്മേളനം റൂറൽ എസ്.പി കെ.ബി.രവി ഉദ്ഘാടനം ചെയ്യും. ഉപദേശക സമിതി പ്രസിഡന്റ് ആർ.അനിൽകുമാർ അദ്ധ്യക്ഷനാകും. വൈദ്യുതി ബോർഡ് ഡെപ്യൂട്ടി ചീഫ് എൻജിനീയർ എസ്.ഉദയകുമാർ വൈദ്യുത ദീപാലങ്കാരം സ്വിച്ച് ഓൺ ചെയ്യും. 8.25ന് ശ്രീഭൂതബലി എഴുന്നള്ളത്തും വിളക്കും, 9ന് പിന്നണി ഗായകൻ വിജയ് യേശുദാസ് നയിക്കുന്ന സംഗീത സദസ് എന്നിവയാണ് പ്രധാന പരിപാടികൾ. മേയ് 6ന് ഉത്സവത്തിന് കൊടിയിറങ്ങും.