book
ആദിനാട് തുളസി രചിച്ച 'ശലഭശില്പം' കാവ്യസമാഹാരം കെ.എൻ.യശോധരന് നൽകി പി.കെ.ഗോപി പ്രകാശനം ചെയ്യുന്നു

തൊടിയൂർ: കവി ആദിനാട് തുളസി രചിച്ച ശലഭശില്പം എന്ന കാവ്യസമാഹാരത്തിന്റെ പ്രകാശനം കവിയും ഗാനരചയിതാവുമായ പി.കെ.ഗോപി നിർവഹിച്ചു. കെ.എൻ.യശോധരൻ പുസ്തകം സ്വീകരിച്ചു. ഡോ. വള്ളിക്കാവ് മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കവി ചവറ കെ.എസ്.പിള്ള ഉദ്ഘാടനം ചെയ്തു. ടി.കെ.ദേവരഞ്ജിനി സ്വാഗതം പറഞ്ഞു. വി.എം.രാജ് മോഹൻ പുസ്തകം പരിചയപ്പെടുത്തി. സർഗചേതന പ്രസിഡന്റ് മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ, സെക്രട്ടി ഡോ.പി.ബി.രാജൻ, സലാം പനച്ചമൂട്, കരുനാഗപ്പള്ളി ആർട്സ് സൊസൈറ്റി പ്രസിഡന്റ് ആർ.രവീന്ദ്രൻ പിള്ള, ജയചന്ദ്രൻ തൊടിയൂർ, ഡോ. കെ.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.

ആദിനാട് തുളസി നന്ദിയും പറഞ്ഞു.

പുസ്തക പ്രകാശനത്തിന് മുന്നോടിയായി നടന്ന കവിയരങ്ങും പാട്ടരങ്ങും ശാസ്താംകോട്ട റഹിം ഉദ്ഘാടനം ചെയ്തു. കെ.എസ്.രാജു കരുനാഗപ്പള്ളി അദ്ധ്യക്ഷനായി. സി.ജി.പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു. തഴവ തോപ്പിൽലത്തീഫ്, തഴവരാധാകൃഷ്ണൻ, അഴീക്കൽ മുരളി, ജെ.പി.പവുമ്പ, അനിൽചൂരക്കാടൻ, ശശിധരൻ ചെറിയഴീക്കൽ, തൊടിയൂർ ഷാരോൺ, മാടമ്പിശ്ശേരിരാജു, കോട്ടയ്ക്ക് പുറം സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.