kudu

കൊല്ലം: കുഡുംബി സമുദായത്തിന് സർക്കാർ സർവീസിൽ ഒരു ശതമാനം സംവരണം അനുവദിക്കണമെന്ന് കൊല്ലത്ത് നടന്ന കുഡുംബി മഹിളാ സംഘം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.

മന്ത്രി കെ.എൻ. ബാലഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ലീല ഗോപാലൻ അദ്ധ്യക്ഷനായി. മേയർ പ്രസന്ന ഏണസ്റ്റ്, നഗരസഭ കൗൺസിലർ ബി. ഷൈലജ, എ.ഐ.സി.സി അംഗം ബിന്ദികൃഷ്ണ, സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ലിജി സുരേഷ്, ജയ രാജഗോപാൽ തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികളായ ബിന്ദു സുബ്രഹ്മണ്യൻ (പ്രസിഡന്റ്), ഗീത വേണു (വൈസ് പ്രസിഡന്റ്), രമ്യ ദിലീപ് (ജനറൽ സെക്രട്ടറി), അജിത ഗണേശൻ (ജോ. സെക്രട്ടറി), പുഷ്പലത വിജയൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.