gramaabha-

തേവലക്കര: ദേശീയ പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന വിശേഷാൽ ഗ്രാമസഭ ചവറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ. റഷീദ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലതികാരാജൻ, സെക്രട്ടറി ടി.ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു. കില റിസോഴ്സ് പേഴ്സൺമാരായ വഹാബ്, ഫ്രെഡി ഫെറിയ എന്നിവർ വിഷയാവതരണം നടത്തി.