എഴുകോൺ : യുവതിയെ ആക്രമിച്ച കേസിൽ അയൽവാസി പിടിയിൽ. കരീപ്ര തൃപ്പിലഴികത്ത് കടപ്പൻ ചേരി മേലേതിൽ സഹദേവനെ (ചന്ദ്രൻ ,44 )യാണ് എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തത്. 23 നാണ് സംഭവം നടന്നത്. യുവതിയുടെ ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് വീട് വൃത്തിയാക്കുന്നതിനിടെ ചന്ദ്രൻ മദ്യപിച്ചെത്തി അസഭ്യം പറഞ്ഞുകൊണ്ട് മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.