a-m-arief-mp
മുഴങ്ങോടി പ്രോഗ്രസീവ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിലെ ലൈബ്രറിയിലേയ്ക്ക് എ.എം ആരിഫ് എം. പി പുസ്തകം സംഭാവന ചെയ്യുന്നു. സി.ആർ.മഹേഷ് എം.എൽ.എ സമീപം

തൊടിയൂർ: ഏഴു പതിറ്റാണ്ടായി മുഴങ്ങോടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രോഗ്രസീവ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന് സ്വന്തം കെട്ടിടമായി.

ബഹുജനപങ്കാളിത്തത്തോടെ മുടിയിൽ ജുംഗ്ഷന്സമീപം വാങ്ങിയ നാലു സെന്റ് വസ്തുവിലെ കെട്ടിടം നവീകരിച്ചാണ് പ്രോഗ്രസീവിന്റെ പ്രവർത്തനം അവിടേയ്ക്ക് മാറ്റിയത്. ഓഫീസ് ഉദ്ഘാടനം എ.എം.അരീഫ് എം.പി നിർവഹിച്ചു. എന്റെ നിയമസഭാപ്രസംഗങ്ങൾ എന്ന പുസ്തകം അദ്ദേഹം ക്ലബ് പ്രസിഡന്റ് ഒ.അനീഷിന് കൈമാറി. ഒ.അനീഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആർ.വിനോദ് സ്വാഗതം പറഞ്ഞു. സി.ആർ.മഹേഷ് എം.എൽ.എ വസ്തുവിന്റെ ആധാരം ക്ലബ് ഭാരവാഹികൾക്ക് കൈമാറി. പുസ്തകസമാഹരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ എസ്.കല്ലേലിഭാഗം, ബ്ലോക്ക് പഞ്ചായത്തംഗം സുനിത അശോകൻ, ഗ്രാമ പഞ്ചായത്തംഗം ബി.രവീന്ദ്രനാഥ്, അനി വരവിള എന്നിവർ സംസാരിച്ചു
സെക്രട്ടറി വി.എസ്.അരുൺ നന്ദി പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി അനിൽ മത്തായിയും ബൈജു മലനടയും ചേർന്ന് നാടൻ പാട്ടുകൾ അവതരിപ്പിച്ചു.