ശാസ്താംകോട്ട: ഗ്രാന്മ വായനശാലയിൽ ബാലവേദിയുടെ ആഭിമുഖ്യത്തിൽ ലോക പുസ്തകദിനാഘോഷം നടന്നു. എന്റെ പുസ്തകം എന്ന വിഷയത്തിൽ നടന്ന സെമിനാർ വിദ്യാരംഭം സെൻട്രൽ സ്കൂൾ സീനിയർ പ്രിൻസിപ്പൽ ടി.കെ രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കെ.ബി.ശെൽവമണി സ്വാഗതം പറഞ്ഞു. സോമൻ മൂത്തേഴം അദ്ധ്യക്ഷത വഹിച്ചു. ജെ.ജോസ്, ടി.ജോസ് കുട്ടി, ശ്രീഹരി, ജിജിദാസ് തുടങ്ങിയവർ സംസാരിച്ചു.