കൊല്ലം: സാഹിത്യകാരൻ എം. ദേവദാസ് എഴുതിയ പി.പത്മരാജൻ അനുഭവങ്ങൾ ഓർമ്മകൾ, ഹിമവാനും വിക്ടോറിയയും, മോഴ എന്നീ പുസ്തകങ്ങളുടെ പ്രകാശനം പി.പത്മരാജന്റെ പത്നിയും എഴുത്തുകാരിയുമായ രാധാലക്ഷ്മി പത്മരാജൻ നിർവഹിച്ചു. പ്രഭാകരൻ പുത്തൂർ, ഡോ.എം.ആർ തമ്പാൻ, ഡോ. വി.എസ്. രാധാകൃഷ്ണൻ എന്നിവർ പുസ്തകം ഏറ്റുവാങ്ങി. അമ്പാടി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എസ്.സുധീശൻ, ജി.ആർ. കൃഷ്ണകുമാർ, ഇ.കെ. ഹരികുമാർ, എസ്.ആർ. മണികണ്ഠൻ, എം. ദേവദാസ് എന്നിവർ സംസാരിച്ചു.