കൊല്ലം: പത്തനംതിട്ടയിൽ നാളെ ആരംഭിക്കുന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കേന്ദ്ര കമ്മിറ്റിയംഗം ചിന്ത ജെറോം ക്യാപ്ടനും സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. പ്രമോഷ് മാനേജരുമായ കൊടിമര ജാഥ ഇന്ന് രാവിലെ 10.30ന് ജില്ലയിൽ പ്രവേശിക്കും. എം.സി റോഡിലൂടെ എത്തുന്ന ജാഥയ്ക്ക് നിലമേൽ സ്വീകരണം നൽകും. സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ ഉദ്ഘാടനം ചെയ്യും.
തുടർന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകും. കരുനാഗപ്പള്ളിയിൽ കെ. വരദരാജൻ, ചാത്തന്നൂരിൽ എസ്. ജയമോഹൻ, പള്ളിമുക്കിൽ എക്സ്. ഏണസ്റ്റ്, ചവറയിൽ ടി. മനോഹരൻ, കൊല്ലത്ത് എസ്.ആർ. അരുൺബാബു, കൊട്ടിയത്ത് എൻ. സന്തോഷ്, ഓച്ചിറയിൽ പി.ബി. സത്യദേവൻ, ശക്തികുളങ്ങരയിൽ കെ.ജി. ബിജു എന്നിവർ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യും. നൂറുകണക്കിന് ഇരുചക്ര വാഹനങ്ങൾ ജാഥയ്ക്ക് അകമ്പടിയേകും.