ചാത്തന്നൂർ: എൻ.സി.പി സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന ജി. കൃഷ്ണപിള്ളയെ ചാത്തന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. ജില്ലാ പ്രസിഡന്റ് കെ. ധർമ്മരാജൻ ഉദ്ഘാടനം ചെയ്തു. സുഗതൻ പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. എസ്. രാജീവ്, മോഹൻദാസ്, പരവൂർ മണിക്കുട്ടൻ, പ്രദീപ്, സുരേഷ് പൂയപ്പള്ളി, വിനോദ്, ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.