sndp
എസ്.എൻ.ഡി.പി യോഗം അഞ്ചൽ ശാഖയിലെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ശബരിഗിരി ഗ്രൂപ്പ് ചെയർമാനും ഗുരുധർമ്മ പ്രചാരണ സഭ താലൂക്ക് പ്രസിഡന്റുമായ ഡോ. വി.കെ. ജയകുമാറിനെ പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ ഉപഹാരം നൽകി ആദരിക്കുന്നു. യൂണിയൻ സെക്രട്ടറി ഹരിദാസ്, ബീനാ സോദരൻ, എസ്.ലെജീഷ്, അനീഷ് കെ. അയിലറ, കെ. സോദരൻ തുടങ്ങിയവർ സമീപം

അ‌ഞ്ചൽ: എസ്.എൻ.ഡി.പി യോഗം അഞ്ചൽ ശാഖയിലെ പ്രതിഷ്ഠാ വാർഷിക സമ്മേളനം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി..കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ബീനാ സോദരൻ അദ്ധ്യക്ഷത വഹിച്ചു. ശബരിഗിരി ഗ്രൂപ്പ് ചെയർമാനും ഗുരുധർമ്മ പ്രചാരണ സഭ പുനലൂർ താലൂക്ക് പ്രസിഡന്റുമായ ഡോ. വി.കെ. ജയകുമാർ അനുഗ്രഹ പ്രഭാഷണം നടത്തി. യോഗം അസി. സെക്രട്ടറി വനജാ വിദ്യാധരൻ ഗുരുദേവ സന്ദേശം നൽകി. സെക്രട്ടറി മൃദുലകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, ഡയക്ടർ ബോർഡ് അംഗം ജി. ബൈജു, മുൻ യൂണിയൻ സെക്രട്ടറിയും ആനന്ദഭവൻ സെൻട്രൽ സ്കൂൾ ഡയറക്ടറുമായ അഡ്വ.ജി. സുരേന്ദ്രൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഷീലാ മധുസൂദനൻ, സെക്രട്ടറി ഓമനാ പുഷ്പാംഗദൻ, കവി അനീഷ് കെ. അയിലറ, കെ. സോദരൻ, എൻ. ചന്ദ്രബാബു, ഡോ. അരവിന്ദ് തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ. വി.കെ. ജയകുമാർ സുഗതകുമാരി അവാർഡ് ജേതാവ് അനീഷ് കെ. അയിലറ, അഡ്വ. ജി. സുരേന്ദ്രൻ, കെ. സോദരൻ, എൻ. രവീന്ദ്രൻ, എം. മുരളീധരൻ, എസ്. ലെജീഷ് തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. വാർഷികത്തോടനുബന്ധിച്ച് വനിതാ സംഘത്തിന്റെ പ്രാർത്ഥന കുട്ടികളുടെ ദൈവദശകപാരായണ മത്സരം, അറയ്ക്കൽ അതുലിന്റെ ഗുരുദേവ പ്രഭാഷണം എന്നിവയും നടന്നു.