ചാത്തന്നൂർ: കോർപ്പറേറ്റുകളുടെ ഏജന്റായി കേന്ദ്രസർക്കാർ മാറുന്നുവെന്നും രാജ്യത്തെ പൊതു സ്വത്തുക്കൾ കൊള്ളയടിക്കാൻ കോർപ്പറേറ്റുകൾക്ക് കൂട്ടുനിൽക്കുകയാണ് മോദി സർക്കാരെന്നും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.ആർ.സജിലാൽപറഞ്ഞു. ചിറക്കര ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനവും ഉളിയനാട് രാജേന്ദ്രകുമാർ അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജൃത്ത് വിഭാഗീയത സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന കേന്ദ്ര സർക്കാർ മതേതരത്വവും ജനാധിപത്യവും ഇല്ലാതാക്കാൻ ബോധപൂർവം ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. യോഗത്തിൽ അഡ്വ. എച്ച്.ഹരീഷ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.ആർ. മോഹനൻ പിള്ള, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.സദാനന്ദൻ പിള്ള, എസ്.സുഭാഷ്, എൻ.രവീന്ദ്രൻ, അഡ്വ ആർ.ദിലീപ് കുമാർ, അഡ്വ. പി.എസ്. പ്രദീപ്, ആർ.ജയിൻകുമാർ, ടി.ആർ ദീപു, മായ സുരേഷ്, സി.സുശീല ദേവി, രാജു ഡി.പൂതക്കുളം, എസ്. ബിനു, കെ.കെ. സുരേന്ദ്രൻ, എച്ച്. ഷാജി ദാസ്, സി.ശകുന്തള, വിനീത ദീപു, ആർ.ഷിബു എന്നിവർ സംസാരിച്ചു.