കൊല്ലം: നെടുമ്പന കുരീപ്പള്ളി ജ്ഞാനവിജയാനന്ദ ആശ്രമത്തിലെ ഭഗവദ്ഗീതാ ജ്ഞാന യജ്ഞത്തിന് തുടക്കമായി. 30ന് സമാപിക്കും.
ഇന്നു രാവിലെ 6 ന് വിഷ്ണു സഹസ്രനാമപജാപം, 9 ന് ഭാഗവദ്ഗീത തത്വവിചാരം ആറാം അദ്ധ്യായം- സ്വാമി ആത്മാനന്ദ, 11ന് ഏഴാം അദ്ധ്യായം ജ്ഞാനവിജ്ഞാനയോഗം- കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ. 2 ന് എട്ടാം അദ്ധ്യായം അക്ഷരബ്രഹ്മ യോഗം- കരിമ്പിൻ പുഴ സ്വാമി ആത്മാനന്ദ ശിവശങ്കരാശ്രമം, 4.30 ന് ഭഗദ്ഗീതാപാരായണം (ആറ്, ഏഴ് അദ്ധ്യായം). നാളെ രാവിലെ 6 ന് വിഷ്ണു സഹസ്രനാമജപം, രാവിലെ 9ന് ഭഗവദ്ഗീത തത്വവിചാരം ഒമ്പതാം അദ്ധ്യായം രാജാവിദ്യാരാജ ഗുഹ്വയോഗം- കുളത്തൂർ അദ്വൈതാശ്രമം ചിതാനന്ദപുരി,11 ന് പത്താം അദ്ധ്യായം വിഭൂതി യോഗം- ചിദാനന്ദ പുരി, 2 ന് പതിനൊന്നാം അദ്ധ്യായം- ദേവിജ്ഞാന വിജയാനന്ദ സരസ്വതി, 4.30 ന് ഭഗവദ്ഗീത പാരായണം 9, 10, 11 അദ്ധ്യായങ്ങൾ.
30 ന് രാവിലെ 9 ന് ഭഗവദ്ഗീത തത്വവിചാരം പതിനെട്ടാം അദ്ധ്യായം-വാഴൂർ തീർത്ഥപാദർ, സ്വാമി പ്രജ്ഞാനന്ദ തീർത്ഥപാദർ, 2 ന് യജ്ഞാവലോകനം- സ്വാമിനി ദേവീ ജ്ഞാന വിജയാനന്ദ സരസ്വതി, 3ന് ഗീതാപാരായണം, 4 ന് പ്രസാദ വിതരണം, 5 ന് സുദർശനപൂജ, മഹാ ആരതി യജ്ഞസമർപ്പണം.