ശാസ്താംകോട്ട : ലൈഫ് ലൈൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ റംസാൻ കിറ്റും നിർദ്ധന രോഗികൾക്കുള്ള ചികിത്സാസഹായവും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ കുറ്റിയിൽ നിസാം അദ്ധ്യക്ഷനായി. പടി. കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി. ഉണ്ണികൃഷ്ണൻ, സുലൈമാൻ ദാരിമി, ഉഷാലയം ശിവരാജൻ, തനിമ മുഹമ്മദ് കുഞ്ഞ്, സജീവ് ഫാരുഖ്, ഷമീർ ശാസ്താംകോട്ട, അബ്ദുൽ ഷുക്കൂർ, ബിജി രജ്ഞിത്ത് എന്നിവർ സംസാരിച്ചു.