കൊല്ലം : കോവൂർ പാറപ്പുറം മുക്ക് ജി.ടി നഗർ പ്രിസ്‌കില്ല ഗ്രാമീണ ലൈബ്രറിയിലെ പ്രഥമ പ്രബന്ധ മത്സരവും പുരസ്‌കാര വിതരണവും പുസ്തക പ്രകാശനവും 30, മേയ് 1 തീയതികളിൽ നടക്കും. 30 ന് രാവിലെ 9 ന് നൃത്താവിഷ്കാരം. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്.ശശികുമാർ അദ്ധ്യക്ഷത വഹിക്കും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. പ്രബന്ധ രചന എന്ന വിഷയത്തിൽ പടി.കല്ലട ഗ്രാമപഞ്ചായത് പ്രസിഡന്റ് സി.ഉണ്ണികൃഷ്ണൻ ക്ളാസ് നയിക്കും. ഡോ.സൈനുദ്ദീൻ പട്ടാഴി ആശയ സമന്വയം നടത്തും.

ഉച്ചയ്ക്ക് 1ന് ബാലവേദി കുട്ടികളുടെ ഗാനമേള. 2ന് പ്രബന്ധ രചനാ മത്സരം.

മേയ് 2ന് രാവിലെ 9 ന് സാഹിത്യ പ്രബന്ധരചന. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ ശ്രീകല ചിങ്ങോലി ക്ലാസ്സ് നയിക്കും.

വൈകിട്ട് 3 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.സുകേശൻ ഉദ്‌ഘാടനം ചെയ്യും. വാർഡ് അംഗം വർഗീസ് തരകൻ, തേവലക്കര ബോയ്സ് ആൻഡ് ഗേൾസ് സ്കൂൾ മാനേജർ തുളസീധൻപിള്ള, പഞ്ചായത്ത് കൺവീനർ അഡ്വ.പ്രസന്നകുമാർ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ഗിരിജാകുമാരി, എൽ.ടി.ലക്ഷ്മി, ജോർജ്ജ് തോമസ്, ഷാനവാസ്, സത്യദാസ്, സിയാദ് എന്നവർ സംസാരിക്കും, ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡോ.പി.കെ.ഗോപൻ സമ്മാനവിതരണം നടത്തും. പ്രിസ്ക്രില്ല ഗ്രാമീണ ലൈബ്രറി പ്രസിഡന്റ് കുരീപ്പുഴ ഫ്രാൻസിസ് സ്വാഗതവും പി.എസ്.അമ്പളി രാജ് നന്ദിയും പറയും.