മൺറോത്തുരുത്ത്: മൺറോതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ പൊതുപരിപാടികളിൽ നിന്നു കുന്നത്തൂർ എം.എൽ.എ മനപൂർവം ഒഴിവാക്കുന്നതായി ആർ.വൈ.എഫ് സംസ്ഥാന എക്സിക്യുട്ടീവ് അംഗം ദീപ്തി ശ്രാവണം ആരോപിച്ചു. കഴിഞ്ഞ മാസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പെരുമൺ പാലം സന്ദർശിച്ചപ്പോഴും കഴിഞ്ഞ ദിവസം കിഫ്ബി ഉദ്യോഗസ്ഥർ എം.എൽ.എയുടെ നേതൃത്വത്തിൽ കൊന്നയിൽ കടവ് പാലത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ എത്തിയപ്പോഴും പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിക്കാതിരുന്നത് അന്ധമായ രാഷ്ട്രീയ വിരോധത്താലാണെന്നും എം.എൽ.എ നിലപാട് ആവർത്തിച്ചാൽ അദ്ദേഹം പങ്കെടുക്കുന്ന വേദികളിലേക്ക് പ്രതിഷേധ പ്രകടനം നടത്തുമെന്നും ദീപ്തി ശ്രാവണം അറിയിച്ചു.