കൊല്ലം: പാർട്ടിയോടും പ്രത്യയശാസ്ത്രത്തോടും അചഞ്ചലമായ പ്രതിബദ്ധതയുള്ള മഹാനായ നേതാവും, വാഗ്മിയും, ഉദാത്തമായ മനുഷ്യ സ്നേഹിയുമായിരുന്നു കെ.ജി. മാരാരെന്ന് ബി.ജെപി ജില്ലാ പ്രസിഡന്റ് ഗോപകുമാർ പറഞ്ഞു. ബി.ജെ പി കടപ്പാക്കട ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച മാരാർജി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടപ്പാക്കട ഏരിയാ പ്രസിഡന്റ് സനൽ അദ്ധ്യക്ഷനായി. കൊല്ലം മണ്ഡലം പ്രസിഡന്റ് മോൻസി ദാസ്, മണ്ഡലം ജനറൽ സെക്രട്ടറി നാരായണൻകുട്ടി, ഏരിയാ ജനറൽ സെക്രട്ടറി ബൈജു മഹേശ്വരൻ എന്നിവർ പങ്കെടുത്തു.