ശാസ്താംകോട്ട: ശാസ്താംകോട്ട ജൂനിയർ ചേമ്പർ ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ലോക ഭൗമദിനാഘോഷത്തോടനുബന്ധിച്ച് സന്ദർശകർക്കൊരു തണൽ മരം എന്ന പദ്ധതി നടപ്പാക്കി. ശാസ്താംകോട്ട ഫിൽറ്റർ ഹൗസിൽ ഡിവൈ.എസ്.പി രാജ്‌കുമാർ വൃക്ഷതൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ പ്രസിഡന്റ് എൽ.സുഗതൻ അദ്ധ്യക്ഷനായി. വാട്ടർ അതോറിട്ടി എ.എക്സ്. ഇ നിസാർ മുഖ്യപ്രഭാഷണം നടത്തി. എസ്. ദിലീപ് കുമാർ സ്വാഗതം പറഞ്ഞു. മുൻ പ്രസിഡന്റ് ആർ.രാജേഷ്‌കുമാർ,
എ. ഇമാരായ രജിവാസവ്, ശ്രീരാജ്, നിഖിൽ ദാസ്, വിജയക്കുറുപ്പ്,
കേരള ശശികുമാർ, അജിത് കുമാർ, ബിന്ദു രാജേഷ്, സ്മിത തുടങ്ങിയവർ സംസാരിച്ചു. സോൺ കോർഡിനേറ്റർ എം.സി.മധു നന്ദി പറഞ്ഞു.