ഓച്ചിറ: സി.പി.എം ശൂരനാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗീയശക്തികൾ നടത്തുന്ന കൊലപാതകങ്ങൾക്കെതിരെ ഓച്ചിറയിൽ ബഹുജന ക്യാമ്പയിൻ സംഘടിപ്പിച്ചു. സി.പി. എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി.ബി. സത്യദേവൻ അദ്ധ്യക്ഷത വഹിച്ചു. എം.ഗംഗാധരക്കുറുപ്പ്, ബി.ശശി, അഡ്വ. അമ്പിളി കുട്ടൻ, വി.ബിനീഷ്, അബ്ദുൽ ലത്തീഫ്, കെ.സുബാഷ്, ബി.ശ്രീദേവി തുടങ്ങിയവർ സംസാരിച്ചു. സുരേഷ് നാറാണത്ത് സ്വാഗതവും ബാബു കൊപ്പാറ നന്ദിയും പറഞ്ഞു.